കണ്ണൂര്‍: പ്രതിഷേധിക്കാന്‍ തലശേരിക്കാര്‍ നീട്ടിയൊരു തുപ്പ് തുപ്പി….. അത് കൊണ്ടതാകട്ടെ കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ശുഭ്രവസ്ത്രത്തിലും.  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എയ്ക്കു നേരെ തുപ്പല്‍ ആക്രമണം നടന്നത്. തലശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ അബ്ദുല്ലക്കുട്ടിയുടെ പ്രചാരണവാഹനം തടഞ്ഞുനിര്‍ത്തിയ സംഘം അദ്ദേഹത്തിന്‍റെ ദേഹത്തു മുറുക്കിത്തുപ്പുകയായിരുന്നു. അസഭ്യവര്‍ഷം നടത്തിയ ശേഷം പാന്‍മസാല ചവച്ചു തുപ്പിയത് സിപിഎം സംഘമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.

കഴിഞ്ഞദിവസം എരഞ്ഞോളി മഠത്തുംഭാഗം ലക്ഷംവീട് കോളനിക്കടുത്താണു സംഭവം. തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുകയായിരുന്നു അബ്ദുല്ലക്കുട്ടി. മൂന്നംഗ സംഘം റോഡിലേക്കു ചാടി വീണു വാഹനം തടഞ്ഞു. തുടര്‍ന്നു വാക്കേറ്റമുണ്ടായി. തന്‍റെ ഷര്‍ട്ടില്‍ കയറി പിടിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതിനിടയിലാണ് സംഘത്തിലെ ഒരാള്‍ അബ്ദുല്ലക്കുട്ടിയുടെ ദേഹത്തു തുപ്പിയത്. അക്രമി സംഘത്തിലെ ഒരാളുടെ ചിത്രം പൊലീസിനു കൈമാറിയിട്ടുണ്ട്.

abdullakkutty

LEAVE A REPLY

Please enter your comment!
Please enter your name here