
ജീമോൻ റാന്നി
തൃശ്ശൂർ: കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാര്ഥികളായിരുന്ന മുൻ എം എൽ എ രാജാജി തോമസ്, മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ, അന്താരാഷ്ട്ര ചിത്രകാരൻ അഭിമന്യൂ എന്നിവരെ മുൻ സുഹൃത്തുക്കളുടെയും, കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. സെപ്റ്റംബർ 14 വ്യാഴാഴ്ച വൈകീട്ട് എലൈറ്റ് ഇന്റർനാഷണലിൽ ചേർന്ന ചടങ്ങിൽ റ്റി കെ രവി സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പി പി ചെറിയാൻ സപ്തതിയിലേക്കു പ്രവേശിക്കുന്ന മുൻ എം എൽ എ രാജാജി തോമസിനെ ഷാൾ അണിയിച്ചു ആദരിച്ചു.
ജന്മദിനം ആഘോഷിക്കുന്ന അന്തർദേശീയ ചിത്രകാരനായ അഭിമന്യൂവിനെ മുൻ ഡി വൈഎസ് പിയും പാണഞ്ചേരി പഞ്ചായത്തു പ്രസിഡന്റുമായ പി രവീന്ദ്രൻ ഷാൾ അണിയിച്ചു. , മുൻ ജില്ലാ മജിസ്‌ട്രേറ്റ് എ വി വിജയൻ അമേരിക്കയിൽ നിന്നും സന്ദർശനത്തിനായി എത്തിച്ചേർന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാനെ ഷാൾ അണിയിച്ചു ആദരിച്ചു മാതൃഭുമി റിട്ട. റെസിഡന്റ് എഡിറ്റർ എം പി സുരേന്ദ്രൻ ,വിജയരാഘവൻ ,അഡ്വ രാജൻ ,അഭിമന്യൂ ,ഗണേശൻ ,സതീഷ് ആറ്റുമുക്ക് ,മുൻ വീക്ഷണം തൃശ്ശൂർ റസിഡന്റ് എഡിറ്റർ എൻ ശ്രീകുമാർ ,പി വി ഹരിഹരൻ ,പ്രസാദ് പോറ്റി , എന്നിവർ പ്രസംഗിച്ചു.