കാട്ടാനശല്യത്തിനെതിരെ പരാതി പറഞ്ഞു മടുത്ത കര്‍ഷകന്‍ ഒടുവില്‍ സ്വന്തമായി വൈദ്യുതി വേലി സ്ഥാപിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശി രാജനാണ് ആനയെ തുരത്താനുള്ള സോളാര്‍ തൂക്കുവേലി പരസഹായമില്ലാതെ നിര്‍മിച്ചത്.

ആനയുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒഴിഞ്ഞ് സമയമില്ലായിരുന്നു രാജന്. കൃഷിഭൂമി അതിരിടുന്ന കാടിനോട് ചേര്‍ന്ന് വനംവകുപ്പിന്‍റെ വൈദ്യുതി വേലി ഉണ്ടെങ്കിലും കാട്ടാനകള്‍ അത് നിഷ്പ്രയാസം തകര്‍ക്കും. ആനയെ പ്രതിരോധിക്കാനുള്ള തൂക്കുവേലി സ്ഥാപിക്കുക മാത്രമായിരുന്നു പോംവഴി. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ പണികള്‍ ഒമ്പത് മാസം പിന്നിടുമ്പോള്‍ വന്യമൃഗശല്യം നന്നെ കുറഞ്ഞെന്ന് രാജന്‍.

ഇരുപത് കോണ്‍ക്രീറ്റ് തൂണുകള്‍‌ നാട്ടി, പന്ത്രണ്ടടിയോളം ഉയരത്തില്‍ കമ്പി വലിച്ചാണ് തൂക്കുവേലി സ്ഥാപിച്ചത്. വൈദ്യുതി പകരുന്നതിനായി സോളാര്‍ സംവിധാനവുമുണ്ട്. മൊത്തം ചെലവ് രണ്ട് ലക്ഷം രൂപയോളം വരും. മൃഗശല്യം കുറഞ്ഞതോടെ കൃഷി വിപുലപ്പെടുത്താനാകുമെന്നാണ് രാജന്‍റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here