ബാലസോർ ദുരന്തസമയത്തെ റയിൽബോർഡ് ചെയർമാനും സിഇഒയുമായ അനിൽ കുമാർ ലഹോട്ടിക്ക് പുതിയ ചുമതല. ട്രാക്ക് പരിശോധനയും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായുള്ള റോഡ് മാപ്പ് തയാറാക്കാനാണ് റയിൽവെ പുതിയ ചുമതല നൽകിയത്. ബാലസോർ അപകടത്തിൽ അന്വേഷണം പൂർത്തിയാകും മുൻപാണ് നടപടി

291 പേരുടെ ജീവനെടുത്ത ബാലസോർ അപകടത്തിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും കാരണമാണെന്ന ആരോപണമുയരുമ്പോഴാണ് റയിൽവേയുടെ നടപടി. ഓഗസ്റ്റ് 31ആണ് റയിൽ ബോർഡ് ചെയർമാനും സിഇഒയുമായ അനിൽ കുമാർ ലഹോട്ടി വിരമിച്ചത്. ബാലസോർ അപകടത്തിന്റെ പശ്ചാത്തലത്തിൽ കാലാവധി നീട്ടി നൽകിയിരുന്നില്ല. വിരമിച്ചതിന് തൊട്ടുപിന്നാലെ, ആരോപങ്ങൾ കെട്ടടങ്ങും മുൻപേ എല്ലാം കണ്ടില്ലെന്നുനടിച്ച് റയിൽവേ അടുത്തചുമതല നൽകി. ട്രാക്കുകളുടെ പരിശോധനയ്ക്കും അറ്റക്കുറ്റപ്പണികൾക്കുമായി രൂപീകരിച്ച ഏകാംഗ വിദഗ്ധ സമിതികളിൽ ഒന്നായാണ് അനിൽ കുമാർ ലഹോട്ടിയെ കൊണ്ടുവന്നിരിക്കുന്നത്. ട്രാക്ക് പരിശോധനയും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായുള്ള റോഡ് മാപ്പ് തയാറാക്കുക എന്ന ചുമതല പൂർത്തിയാക്കാൻ സഹായിക്കാൻ ആറ് ഉദ്യോഗസ്ഥരെയും നൽകിയിട്ടുണ്ട്. മുൻ സിആർബിയുടെയും സിഇഒ വിനയ് കുമാർ ത്രിപാഠിയാണ് രണ്ടാമത്തെ ഏകാംഗ സമിതി.

LEAVE A REPLY

Please enter your comment!
Please enter your name here