
ഭിന്നശേഷിക്കാരിയായ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍വെച്ച് പീഡിപ്പിച്ചു. കാര്‍ഡ്രൈവറുള്‍പ്പെടെ രണ്ടു പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. മുംബൈയിലാണ് സംഭവം. ടാക്സി ഡ്രൈവര്‍ പ്രകാശ് പാണ്ഡെ, 26കാരന്‍ സല്‍മാന്‍ ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുടുംബവുമായി വഴക്കിട്ട് പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോകുന്നത്. സെപ്റ്റംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം.
വീട്ടുകാരോട് വഴക്കിട്ട് മല്‍വാനിയിലേക്ക് പോവണമെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ടാക്സി വിളിച്ചത്. എന്നാല്‍ യാത്രക്കിടെ ടാക്സി ഡ്രൈവര്‍ തന്റെ സുഹൃത്തിനെക്കൂടി കാറില്‍ കയറ്റുകയായിരുന്നു. ദാദറിനും സാന്താക്രൂസിനുമിടയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിനു ശേഷം ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വിവരിച്ചതോടെയാണ് കുടുംബം പൊലിസിനെ വിവരമറിയിച്ചത്. രണ്ടു മണിക്കൂറിനുള്ളില്‍ ഇരുവരെയും മുംബൈ പൊലിസ് അറസ്റ്റ് ചെയ്തു.