
കോട്ടയം കുമാരനല്ലൂരിൽ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം. സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവ് കണ്ടെത്തിയെങ്കിലും പ്രതി റോബിൻ ജോർജ് ഓടി രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാൽ കടിക്കാനുള്ള പരിശീലനം നൽകിയാണ് റോബിൻ നായ്ക്കളെ വളർത്തിയിരുന്നതെന്നും കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ രൂപീകരിച്ച് പ്രതിയെ പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.