കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ 26 പേര്‍ പ്രതിപ്പട്ടികയിലുണ്ടെന്നു മുഖ്യമന്ത്രി. 18 എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തു. കേസില്‍ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. സഹകരണ വകുപ്പും നടപടിയെടുത്തു. റവന്യൂ റിക്കവറി നടപടി തുടരുന്നു. പുനരുദ്ധാരണപ്പാക്കേജ് ബാങ്കിനെ കരകയറ്റാനാണ്. വഴിവിട്ട് സഞ്ചരിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും. ഒരു പാത്രം ചോറില്‍ ഒരു കറുത്തവറ്റുണ്ടെങ്കില്‍ അതു മാത്രം കളഞ്ഞാല്‍ പോരെ. ചോറാകെ കളയേണ്ടതുണ്ടോ?. ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടത്. ഇഡിയുടെ പല ഇടപെടലുകള്‍ക്കു പിന്നിലും ചില ലക്ഷ്യങ്ങളുണ്ട്. ഇഡിയുടെ ആഗ്രഹം സഫലമാകാന്‍ പോകുന്നില്ല. സഹകരണ മേഖലയെ തകര്‍ക്കാനുള്ള രാഷ്ട്രീയമായ ഇടപെടലാണ് നടക്കുന്നത്. ഇതിനെ‌തിരെ ആദ്യം നടപടിയെടുത്തത് സംസ്ഥാനമാണ്, കേന്ദ്ര ഏജന്‍സികളല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here