കട്ടപ്പന-നെടുങ്കണ്ടത്ത് ഇന്ധനവുമായിവന്ന ടാങ്കർ ലോറിയിൽ തീ; ഒഴിവായത് വൻ ദുരന്തം*

നെടുങ്കണ്ടത്ത് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീയും പുകയും കണ്ടത് പരിഭ്രാന്തി പരത്തി. നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ വെച്ചാണ് ടാങ്കർ ലോറിയുടെ ടയർ ഭാഗത്ത് നിന്നും തീ പടരുന്നത് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വാഹനം വഴിയരികിൽ നിർത്തിക്കുകയും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. നെടുംകണ്ടം ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു. വൻ ദുരന്തമാണ് ഒഴിവായത്.

സംഭവ സമയം 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളും ടാങ്കറിൽ ഉണ്ടായിരുന്നു.എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽ നിന്നും നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് എത്തിച്ച ഇന്ധനമായിരുന്നു ലോറിയിലുണ്ടായിരുന്നത്. നാട്ടുകാരുടെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. നെടുങ്കണ്ടം പോലീസും സ്ഥലത്തെത്തി. ഇറക്കം ഇറങ്ങിയപ്പോൾ അമിതമായി ബ്രേക്ക് ഉപയോഗിച്ചതിനാൽ ചൂടായി തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here