
കുമളി -രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് ബൈക്ക് മോഷണം പതിവ്; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം; രണ്ട് പേർ പിടിയിൽ*
രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് ബൈക്കുകൾ മോഷ്‌ടിക്കുന്ന രണ്ട് പേർ കുമളി പൊലീസ് പിടിയിൽ. കുമളി വണ്ടിപ്പെരിയാർ, ചക്കുപള്ളം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ മോഷണം. രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശിയായ അനുപ് ബാബുവും, സഹായിയായ പ്രായപൂർത്തിയാകാത്ത ബന്ധുവുമാണ് പിടിയിലായത്.
കുമളി, വണ്ടിപ്പെരിയാർ, വണ്ടൻമേട് ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകാളായി രാത്രികാലങ്ങളിൽ ബൈക്ക് മോഷണം പതിവായിരുന്നു. കുമളി പൊലീസ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. ഇതിനിടയിൽ ബുധനാഴ്‌ച പുലർച്ചെ ചക്കുപള്ളം പളിയക്കുടി ഭാഗത്തെ വീട്ടിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളം വെച്ചതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രതികൾ മോഷണം നടത്തുന്നതിനായി ഇവിടേക്ക് എത്താനുപയോഗിച്ച മറ്റൊരു ബൈക്ക് സമീപ പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. തുടർന്ന് ബൈക്ക് ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്ക് എത്തുകയായിരുന്നു. ആറോളം ബൈക്കുകൾ ഇവർ മോഷ്ടിച്ചിട്ടുണ്ടെന്നും ഇതിലൊരെണ്ണം രാജാക്കാട് സ്വദേശിയ്ക്ക് വിറ്റെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. മോഷണം നടത്തുന്ന ബൈക്കുകൾ പെട്രോൾ തീരുന്നതുവരെ ഓടിച്ചശേഷം ഉപേക്ഷിച്ച് കടന്നു കളയുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.കേന്ദ്രീകരിച്ചുള്ള അന്വേഷണം; രണ്ട് പേർ പിടിയിൽ.