തൃശൂര്‍ ഡിവൈഎഫ്ഐയില്‍ അഴിച്ചുപണി. ജില്ലാ സെക്രട്ടറിയായിരുന്ന എന്‍.വി വൈശാഖനെ കമ്മിറ്റികളില്‍ നിന്നൊഴിവാക്കി. വി.പി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ്. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് വൈശാഖനെ തരം താഴ്ത്തണമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരുന്നു. വിവാദത്തെ തുടര്‍ന്ന് വൈശാഖനോട് പാര്‍ട്ടി നിര്‍ബന്ധിത അവധിയില്‍ പോകാനും ആവശ്യപ്പെട്ടിരുന്നു.