കൊച്ചി: ദ്രവിച്ചു പോയ കണങ്കാലിലെ തരുണാസ്ഥി കൃത്രിമമായി വച്ചുപിടിപ്പിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രി. ഇത്തരത്തില്‍ കേരളത്തില്‍ നടന്ന ആദ്യ സര്‍ജറിയാണിത്. വലത് കണങ്കാലിലെ തരുണാസ്ഥിയാണ് (cartilage) മാറ്റിവച്ചത്. 24 വയസ്സുള്ള ഒമാന്‍ സ്വദേശിയായ മുഹമ്മദ് ഖലഫില്‍ October 24 ന് നടന്ന സര്‍ജറിക്ക് നേതൃത്വം നല്‍കിയത് ഓര്‍ത്തോപീഡിക് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ഫൂട്ട് & ആങ്കിള്‍ സര്‍ജറി വിഭാഗം ചീഫുമായ ഡോ. രാജേഷ് സൈമണാണ്. ഓര്‍ത്തോപ്പീടിക് സര്‍ജന്മാരായ ഡോ. ഡെന്നിസ് പി ജോസ്, ഡോ. നിതിന്‍ സി ജെ, ഡോ. അനൂപ് ജോസഫ് എന്നിവരും ഈ അപൂര്‍വ സര്‍ജറിയുടെ ഭാഗമായിരുന്നു.

ഓസ്റ്റിയോ കോണ്‍ഡ്രല്‍ ഡിഫെക്ട് (osteo chondral defect) എന്ന സ്‌പോര്‍ട്‌സ് ഇഞ്ചുറിയില്‍ പെടുന്ന രോഗാവസ്ഥയ്ക്കാണ് വിപിഎസ് ലേക്ഷോറില്‍ സര്‍ജറി നടത്തിയത്. കൃത്രിമ തരുണാസ്ഥി വെച്ചുപിടിപ്പിക്കുന്ന ‘കോണ്‍ട്രോഫില്ലര്‍’ (ChondroFiller) എന്ന സര്‍ജറിയാണ് നടന്നത്. പകുതിയിലേറെ ദ്രവിച്ചുപോയ തരുണാസ്ഥിയ്ക്ക് പകരമുള്ള കൃത്രിമ തരുണാസ്ഥി ജര്‍മനിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. സര്‍ജറിക്ക് ഇന്ത്യയില്‍ ലൈസന്‍സും ഇന്‍ഷുറന്‍സ് കവറേജുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here