മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിയുമായി സ്കൂൾ വിദ്യാർത്ഥി. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വധഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. തുടർന്ന് സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുക്കുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. കുട്ടിയുടെ വിവരങ്ങൾ പോലീസ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇങ്ങനെ ഫോൺ ചെയ്യാനുള്ള കാരണം എന്താണെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here