കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടത്തിൽ ഒരാൾ മരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള നാവികൻ യോഗീന്ദർ ആണ് മരിച്ചത്. റൺവേയിലൂടെ നീങ്ങിയ കോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയായിരന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാവിക ആസ്ഥാനത്ത് അപകടം ഉണ്ടായത്. അറ്റകുറ്റപ്പണിക്കിടെ നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച യോഗീന്ദർ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്നു.

രണ്ടു നാവികരാണ് അപകടം നടക്കുമ്പോൾ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. ആരോഗ്യനിലയും തൃപ്തികരമാണ്. അപകടകാരണം കണ്ടെത്താൻ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു. അതിനുശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ അറിയാനാകു. കൊച്ചി സിറ്റി പൊലീസ് കമ്മീഷൻ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here