സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ എറണാകുളത്തെ കെട്ടിട നിര്‍മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും ഉണ്ടായതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 2012ല്‍ നടത്തിയ നിര്‍മാണത്തിലാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ വിജിലന്‍സ് സഹകരണ റജിസ്ട്രാര്‍ക്ക് കൈമാറി.

കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ എറണാകുളം ജില്ലയിലെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ ക്രമക്കേടുകളുണ്ടായതായി വിജിലന്‍സ് കണ്ടെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി രൂപീകരിച്ച സബ് കമ്മിറ്റി അംഗങ്ങളായ ബാങ്ക് മാനേജിങ് ഡയറക്ടര്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടിവേണമെന്നാണ് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. കെട്ടിട നിര്‍മാണത്തിന് സംസ്ഥാന സഹകരണ രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. ആദ്യ ടെണ്ടറിലൊഴികെ മല്‍സരാധിഷ്ഠിത ടെന്‍ഡര്‍ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചില്ലെന്നും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എസ്റ്റിമേറ്റ് തുകയേക്കാള്‍ അധികം തുകയ്ക്ക് നിര്‍മാണ കരാര്‍ നല്‍കിയത് വഴി ബാങ്കിന് നഷ്ടം സംഭവിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് അനുമതി വാങ്ങാതെ മൂന്നാം നിലയില്‍ നിര്‍മാണം നടത്തിയത് നികുതിയിനത്തില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍റെ ഇതുവരെയുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും അനുയോജ്യമായ സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായത്തോടെ അടിയന്തരമായി അവലോകനം ചെയ്യണം.

കരാര്‍ അനുസരിച്ച് പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ ഇപ്പോഴുള്ള കരാറുകാരനെ കൊണ്ടുതന്നെ പൂര്‍ത്തീകരിച്ചശേഷം ബില്ലുകള്‍ സെറ്റില്‍ ചെയ്യണം. അധിക തുക കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കക്കാന്‍നടപടി വേണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ ചട്ടപ്രകാരമുള്ള നടപടി സഹകരണ റജിസ്ട്രാര്‍സ്വീകരിക്കണമെന്ന് വിജിലന്‍സ് കഴിഞ്ഞ മാസം കൈമാറിയ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here