കോഴിക്കോട് കൊയിലാണ്ടി മണ്ഡലം നവകേരള സദസിന്‍റെ പോസ്റ്ററില്‍ മന്ത്രി കെ.രാധാകൃഷ്ണനില്ല. മണ്ഡലത്തില്‍ പലയിടങ്ങളിലും സ്ഥാപിച്ച പോസ്റ്ററുകളിലാണ് മന്ത്രിയുടെ ഫോട്ടോയില്ലാത്തത്. മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും സ്ഥലം എം.എല്‍.എയുടെയും ഫോട്ടോകള്‍ ഈ പോസ്റ്ററിലുണ്ട്. പോസ്റ്റര്‍ തയ്യാറാക്കിയതിലെ സാങ്കേതിക പിഴവാണ് മന്ത്രിയുടെ ഫോട്ടോ വിട്ടുപോവാന്‍ കാരണമെന്നാണ് സംഘാടകരുടെ വിശദീകരണം. മറ്റുതരം പോസ്റ്ററുകളിലും ബോര്‍ഡുകളിലും നോട്ടീസുകളിലും സമൂഹമാധ്യമ പോസ്റ്റുകളിലും മന്ത്രി.കെ.രാധാകൃഷ്ണന്‍റെ ഫോട്ടോ ഉള്‍പ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here