
2023 -ലെ ജെ.സി.ബി. പുരസ്‌കാരത്തിന് പെരുമാള്‍ മുരുകന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ പുസ്തകമായ ‘ആലണ്ട പാച്ചി'(Alandapatchi)യുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ ‘ഫയര്‍ ബേഡ്'(Fire bird) എന്ന കൃതിക്കാണ് പുരസ്‌കാരം. ജനനി കണ്ണനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ‘ഫയര്‍ ബേഡി’ന്റെ പ്രസാധകര്‍. 25 ലക്ഷം രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വിവര്‍ത്തകയ്ക്ക് പത്ത് ലക്ഷം രൂപ ലഭിക്കും.
‘ഫയര്‍ ബേഡി’നെക്കൂടാതെ നാല് കൃതികളായിരുന്നു ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം വിവര്‍ത്തനകൃതികളായിരുന്നു. മനോരഞ്ജന്‍ ബ്യാപാരിയുടെ ‘ദ നെമിസിസ്'(ബംഗാളിയില്‍നിന്ന്), മനോജ് രൂപ്തയുടെ ‘ഐ നെയിംഡ് മൈ സിസ്റ്റര്‍ സൈലന്‍സ്’ (ഹിന്ദിയില്‍നിന്ന്) എന്നിവയായിരുന്നു അവ.