നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ സഞ്ചരിക്കുന്നത് ചെലവ് കുറയ്ക്കാനാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ന്യായം പൊളിയുന്നു. മിക്ക മന്ത്രിമാരുടെയും വാഹനങ്ങള്‍ ബസിനൊപ്പം സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പലതും ഔദ്യോഗിക നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയാണ് യാത്രയെന്ന് മാത്രം.

‘ബസ് ഉള്ളതുകൊണ്ട് മന്ത്രിമാരുടെ 21 കാറുകളും അകമ്പടി വാഹനങ്ങളും ഒഴിവാകും, അങ്ങനെ ചെലവ് ചുരുങ്ങും’. നവകേരള സദസുകളിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ മുടക്കി ബസ് വാങ്ങിയതിന് ഗതാഗതമന്ത്രി പറഞ്ഞ ന്യായീകരണം ഇങ്ങനെയായിരുന്നു. ഇനി ഈ ദൃശ്യങ്ങള്‍ കാണുക. ഈ പോകുന്നത് പിന്നെ മന്ത്രിമാരുടെ കാറുകളല്ലേയെന്ന് സംശയം തോന്നുന്നത് സ്വാഭാവികം. പക്ഷെ അങ്ങനെ തോന്നാതിരിക്കാന്‍ വിനോദ സഞ്ചാര വകുപ്പിന്റെ കൈയിലുമുണ്ട് ചില പൊടിക്കൈകള്‍. നമ്പര്‍ പ്ലേറ്റ് മാറ്റുക..!

തലശേരിയില്‍ മന്ത്രിസഭയോഗം നടന്നപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്ന മന്ത്രിമാരുടെ കാറുകളും കാണുക. ചുരുക്കിപറഞ്ഞാല്‍ എല്ലാ മന്ത്രിമാരുടേയും കാറുകള്‍ ബസിനൊപ്പം ഒാരോയിടത്തും എത്തുന്നുണ്ട്. മന്ത്രിമാരുടെ പേഴ്സണ‍ല്‍ സ്റ്റാഫുകളാണ് യാത്രക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here