കൊച്ചി, 22 നവംബർ 2023:ദക്ഷിണേന്ത്യയിലെ ആദ്യ ഫുട്ട് ആൻഡ് ആങ്കിൾ പോഡിയാട്രി ക്ലിനിക്ക് വിപിഎസ് ലേക്‌ഷോറിൽ തുടങ്ങി. പാദങ്ങൾ, കണങ്കാൽ എന്നിവയുടെ സർവ്വവിധ പ്രശ്നങ്ങൾക്കുമുള്ള ലോകോത്തര ചികിത്സയാണ് സ്പെഷ്യാലിറ്റി ക്ലിനിക്കിൽ ലഭ്യമാവുക. ഇന്ത്യയിലെ പ്രശസ്ത ഫുട്ട് & ആങ്കിൾ സർജൻ ഡോ. രാജേഷ് സൈമണിന്റെയും ഡോ. ഡെന്നിസ് പി ജോസിന്റെയും നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.

പ്രമേഹം മൂലമുണ്ടാകുന്ന ഷാർകോട്ട് ഫുട്ട്, വാതം മൂലമുണ്ടാകുന്ന പാദങ്ങളുടെ സങ്കീർണ പ്രശ്നങ്ങളുടെ ചികിത്സ, ജന്മനായുള്ള വൈകല്യങ്ങൾ, സന്ധിയിലെ പ്രശ്നങ്ങൾക്ക് ആർത്രോസ്‌കോപ്പി, ഫുട്ട് റീകൺസ്ട്രക്ഷൻ തുടങ്ങി എല്ലാ ചികിത്സാരീതികളും ഇവിടെ ലഭ്യമാകും.

ഫുട്ട് & ആങ്കിൾ പോഡിയാട്രി ക്ലിനിക്ക് വിപിഎസ് ലേക്‌ഷോർ സ്പെഷ്യാലിറ്റി വിഭാഗത്തിന്റെ പുത്തൻ നാഴികക്കല്ലാണെന്ന് മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here