കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 90 കോടി രൂപ ധനസഹായം അനുവദിച്ചു. ഇതില്‍ 70 കോടി രൂപ ഒക്ടോബറിലെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനാണ്. 20 കോടി സാമ്പത്തിക സഹായം എന്നപേരിലാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണത്തിന് തികയില്ല. 38 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടത്. ഈ മാസം ആദ്യം കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ ഈ മാസം കെഎസ്ആര്‍ടിസിക്ക് നല്‍കിയ ധനസഹായം 120 കോടി രൂപയായി.

LEAVE A REPLY

Please enter your comment!
Please enter your name here