ഇടതു കാൽമുട്ടിന് പരിക്കേറ്റു വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത നടൻ ആസിഫ് അലി ഡിസ്ചാർജ് ആയി. വ്യാഴാഴ്‌ച നടൻ ആശുപത്രി വിട്ടെന്ന് അധികൃതർ അറിയിച്ചു. അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഇടതു കാൽമുട്ടിലെ ലിഗമെന്റ്, മെനിസ്കസ് റിപ്പയർ എന്നീ ശസ്ത്രക്രിയകൾക്ക് ശേഷം ആസിഫ് അലി ആശുപത്രിവിട്ടു. കുറഞ്ഞ ആഴ്ചകൾക്കുള്ളിൽ അദ്ദേഹം പൂർണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ഫിസിയോതെറാപ്പിയും നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here