സംസ്ഥാനത്ത് ഇന്നലെ 115 പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെയുള്ളത് 1970 ആക്ടീവ് കേസുകൾ ആണ്. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. രാജ്യത്തെ കോവിഡ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്.

രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോ​ഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോ​ഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ർദേശങ്ങളാണ് കേന്ദ്രം നൽകിയത്.

രാജ്യത്താദ്യമായി കോവിഡിന്റെ ജെഎൻ.1 വകഭേദം കഴിഞ്ഞ ദിവസം കേരളത്തിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിൽ കാര്യമായി കൊവിഡ് കേസുകൾ ഉയരുന്നുമുണ്ട്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനവും കേരളമാണ്. ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല, മുൻകരുതൽ സ്വീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here