ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് സര്‍ക്കാര്‍. പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നു ഗവർണ്ണർ, ചുമതലകൾ നിറവേറ്റാത്തതിനാൽ അദ്ദേഹത്തെ തിരികെ വിളിക്കണം എന്നാണ് കത്തിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഷയം ഉന്നയിച്ചു രാ‌ഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. സർക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കെ സര്‍ക്കാരിന്‍റെ ഭാഗത്തും നിന്നുള്ള നടപടി നിര്‍ണായകമാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും.

LEAVE A REPLY

Please enter your comment!
Please enter your name here