40-ാമത് കൊച്ചിൻ ഫ്ലവർ ഷോയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 30ന് എറണാകുളത്തെ മറൈൻ ഡ്രൈവിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട കൊച്ചി മേയർ അനിൽകുമാർ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.



70,000 സ്ക്വയർ ഫീറ്റിൽ ഒരുങ്ങിയിരിക്കുന്ന കൊച്ചിൻ ഫ്ലവർ ഷോ കേരളത്തിലെ ഏറ്റവും വലിയ പുഷ്പ-സസ്യ പ്രദർശനമാണ്. അഞ്ഞൂറിലധികം വിഭാഗങ്ങളിലായി അമ്പതിനായിരത്തോളം പൂക്കളും ചെടികളുമാണ് പ്രദർശനത്തിലുള്ളത്. വിവിധതരം പൂക്കൾ കാണുന്നതിനും, സന്ദർശകർക്ക് വൈദേശികവും, പരമ്പരാഗതവുമായ പൂക്കളും ചെടികളും വാങ്ങുവാനും ഈ ഷോയിലൂടെ സാധിക്കുന്നതാണ്.



കൊച്ചിൻ മേയർ അടക്കം വിവിധ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടുകൂടി നടന്ന ഉദ്ഘാടന കർമ്മം വളരെ മികവുറ്റത് തന്നെയായിരുന്നു. കൊച്ചിയുടെ മടിത്തട്ടിൽ ഒരുങ്ങിയ വസന്തത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഏവരും.

LEAVE A REPLY

Please enter your comment!
Please enter your name here