പാലക്കാട്: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ നാളെ കേരളത്തില്‍ എത്തും. എഐഎസ്എഫ്- ജെഎന്‍യു യൂണിറ്റ് വൈസ് പ്രസിഡന്റും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് മുഹ്‌സിന്‍ മത്സരിക്കുന്ന പട്ടാമ്പിയില്‍ ചേരുന്ന യുവജനവിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് കനയ്യ കേരളത്തിലെത്തുന്നത്. പട്ടാമ്പി മാര്‍ക്കറ്റ് മൈതാനത്ത് വൈകിട്ട് 3 മണിയോടെയാണ് പരിപാടി നടക്കുക. കനയ്യയ്‌ക്കൊപ്പം എഐഎസ്എഫ് ദേശീയ ജനറല്‍ സെക്രട്ടറി വിശ്വജിത്ത് കുമാര്‍, ജെഎന്‍യു യൂണിറ്റ് പ്രസിഡന്റ് അപരാജിത രാജ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here