പാലക്കാട്: വല്ലപ്പുഴയില്‍ കാര്‍ പിന്തുടര്ന്ന് മോഷണം. കാറും കാറിലുണ്ടായിരുന്ന നാല്പത്തിയഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തു. കാര്‍ തൊട്ടടുത്ത പ്രദേശത്ത് ഉപേക്ഷിച്ച ശേഷം സംഘം കടന്ന് കളഞ്ഞു. സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്തു. കോയമ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് പിറകെ വന്ന സംഘം ചെയ്സ് ചെയ്ത് തട്ടിയെടുത്തത്. റിയല്‍ ഏസ്റ്റേറ്റ് ബിസിനസിനായുള്ള പണവുമായിയാണ് യാത്ര ചെയ്തിരുന്നതെന്നാണ് കോയമ്പത്തൂര്‍ സ്വദേശികള്‍ പൊലീസിന് നല്കിയ മൊഴി.