തൃശൂര്‍:മലയാളികളുടെ പ്രീയപ്പെട്ട നടനായ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച പൊലീസ് അന്വേഷണം നിലച്ചു. മണിയുടെ ശരീരത്തിലെ മെഥനോളിന്‍െറയും കീടനാശിനയുടെയും അംശം കണ്ടത്തൊന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കേന്ദ്ര ഫോറന്‍സിക് ലാബിലെ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. മണിയുടെ മരണം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. കാക്കനാട് റീജനല്‍ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ കണ്ടത്തെിയ മെഥനോളിന്‍െറയും ക്ളോറോ പെറിഫോസിന്‍െറയും സാന്നിധ്യത്തിന്‍െറ അളവ് സംബന്ധിച്ച് ഇനിയും നിഗമനത്തിലത്തൊനായിട്ടില്ല. ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ പരിശോധനാഫലവും ലഭ്യമായിട്ടില്ല. ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതാണ് അന്വേഷണം നിലക്കാനുള്ള കാരണം. അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു ഇക്കാലമത്രയും പൊലീസിന്‍െറ വാദം. മണിയുമായി അടുപ്പമുണ്ടായിരുന്ന ചിലരെ കസ്റ്റഡിയിലെടുത്ത പൊലീസ്  മരണകാരണംപോലും വ്യക്തമാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍. ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും ഒരടിപോലും മുന്നോട്ട് പോകനായിട്ടില്ല.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും മെഥനോളിന്‍െറയും അംശമുണ്ടെന്ന് നിഗമനങ്ങള്‍പോലും ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. കാക്കനാട്ടെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മെഥനോളിന്‍െറ അളവ് എത്രയാണെന്ന് കണ്ടത്തൊന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ കേന്ദ്ര ലാബിലേക്ക് അയച്ചത്. ഇവിടെനിന്ന് ഇതുവരെ പരിശോധനാഫലം ലഭിച്ചിട്ടില്ളെന്നാണ് പൊലീസിന്‍െറ വാദം. അതേസമയം, പൊലീസ് ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടുന്നില്ളെന്ന് ആക്ഷേപവുമുയരുന്നുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തില്‍ മെഥനോളിന്‍െറ അംശം കണ്ടത്തെിയതാണ് മരണത്തില്‍ സംശയമുയര്‍ത്തിയത്. കീടനാശിനിയുടെ അംശമുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. കീടനാശിനിയുടെ അംശം എങ്ങനെ, എത്ര അളവില്‍ എത്തി എന്ന് കണ്ടത്തൊനുള്ള സംവിധാനവും കാക്കനാട്ടെ റീജനല്‍ പരിശോധന ലാബില്‍ ഉണ്ടായിരുന്നില്ല. മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാട്ടി സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ രംഗത്തത്തെിയതോടെയാണ് സംശയങ്ങള്‍ക്ക് ശക്തിയേറിയത്. മണിയുടെ സുഹൃത്തുക്കളെ സംശയമുണ്ടെന്നും വീട്ടുകാരുമായി മണിയെ അകറ്റിയത് ഇവരാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. മണിയുടെ മരണത്തിനുശേഷം വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരോട് പരാതി ഉന്നയിക്കുകയും തിരുവനന്തപുരത്ത് നേരില്‍ എത്തിയും ഇരുവര്‍ക്കും പരാതി നല്‍കിയിട്ടും അന്വേഷണത്തിന് വേഗമുണ്ടായില്ല. പൊലീസിന്‍െറ ഭാഗത്തുനിന്ന് വസ്തുനിഷ്ഠമായ അന്വേഷണം ഉണ്ടായിട്ടില്ളെന്നാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here