ദില്ലി: പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ നാളെ കൂട്ടവിടവാങ്ങല്‍. അഞ്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ 53 അംഗങ്ങളുടെ കാലാവധിയാണ് നാളെ അവസാനിക്കുന്നത്. പ്രമുഖരായ നിരവധി നേതാക്കള്‍ നാളെ സഭയോട് യാത്രപറയും. അടുത്ത പാര്‍ലമെന്റ് സമ്മേളനം ജൂലൈയില് ആയതിനാല്‍ അതിനിടയ്ക്ക് കാലാവധി പൂര്‍ത്തിയാകുന്നവര്‍ക്കെല്ലാം ഒരുമിച്ച് യാത്രയയപ്പ് നല്‍കുകയാണ് നാളെ.

മന്ത്രിമാരായ വെങ്കയ്യ നായിഡു, പീയുഷ് ഗോയല്‍, നിര്‍മലാ സീതാരാമന്‍, ഐഎസ് ചൗധരി, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്ന മന്ത്രിമാര്‍. ഇവരെ സ്വാഭാവികമായും ബിജെപി തിരികെയെത്തിക്കും. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള എംപിയായ വെങ്കയ്യയെ അവിടെ നിന്നോ ആന്ധ്രയില്‍ നിന്നോ വീണ്ടും സഭയില്‍ എത്തിക്കും.

സഭയില്‍ നിലവിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിനാണ് നാളെ ഏറ്റവുമധികം നഷ്ടം ഉണ്ടാകുന്നത്. 16 കോണ്‍ഗ്രസ് എംപിമാരാണ് കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. നിലവില്‍ രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 65 ആണ്. പാര്‍ട്ടിയുടെ സഭയിലെ ശക്തിദുര്‍ഗ്ഗങ്ങളായ പലരും പടിയിറങ്ങുന്നരില്‍ ഉണ്ട്. ജയറാം രമേശ്, ഹനുമന്ത് റാവു, ജെഡി സീലം എന്നിവരാണ് കോണ്‍ഗ്രസ് നിരയില്‍ നിന്ന് ഇറങ്ങുന്ന പ്രമുഖര്‍. ഇവരില്‍ ജയറാം രമേശിന് മാത്രമേ വീണ്ടും സാധ്യതയുള്ളൂ.

ബിഎസ്പിയുടെ ആകെയുള്ള ആറ് എംപിമാരുടെയും കാലാവധി നാളെ അവസാനിക്കുകയാണ്. ലോക്‌സഭയില്‍ ഒരംഗംപോലും ഇല്ലാത്ത പാര്‍ട്ടിക്ക് ഇത് വലിയ തിരിച്ചടിയാണ്. നിലവിലെ സ്ഥിതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് അംഗങ്ങളെ മാത്രമേ ബിഎസപിക്ക് വിജയപ്പിക്കാനാകു. കോണ്‍ഗ്രസിനും ബിജെപിക്കും ഓരോ അംഗങ്ങളെസംസ്ഥാനത്ത് ലഭിക്കും. ബീഹാറില്‍ ജെഡിയുവിന്റെ അഞ്ച് അംപിമാര്‍ പടിയിറങ്ങും. ഇതില്‍ രണ്ടെണ്ണം മാത്രമേ പാര്‍ട്ടിക്ക് നിലനിര്‍ത്താനാകു. രണ്ടെണ്ണം സഖ്യകക്ഷിയായ ആര്‍ജെഡിക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here