തിരുവനന്തപുരം: നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ക്ക് ഇനി കൊച്ചുവേളിയില്‍ ദുരിതമനുഭവിക്കേണ്ട. നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്‌സ്പ്രസ്സ് കൊച്ചുവേളിയില്‍ എത്തുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് കണക്ഷന്‍ വണ്ടി എന്നോണം മറ്റൊരു പാസഞ്ചര്‍ ട്രെയിന്‍ കൂടി റെയില്‍വേ അനുവദിച്ചു. 06428/ 06433 നാഗര്‍കോവില്‍ -തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് വണ്ടികള്‍ മാര്‍ച്ച് 1 മുതല്‍ കൊച്ചുവേളി വരെ നീട്ടി റെയില്‍വേ ഉത്തരവായി.

നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസില്‍ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ നേരിടുന്ന യാത്രാദുരിതം പി വി അബ്ദുല്‍ വഹാബ് എം പി രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുലര്‍ച്ചെ കൊച്ചുവേളിയില്‍ എത്തുന്ന കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ തുക നല്‍കിയാണ് ടാക്‌സി വിളിച്ച് തിരുവനന്തപുരത്തേക്ക് പോയിരുന്നത്.

ഈ ദുരിതത്തിന് ഇതോടെ അറുതി വരും. തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏര്‍പ്പെടുത്തും. ഏറെ കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും ഇത് നിലമ്പൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണെന്നും പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here