ടൊറേേന്റാ:  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് വിദേശത്തും കമ്പനിയുള്ളതായി ആരോപണം. സ്‌കൈ 11 ഇന്‍കോര്‍പറേറ്റ്സ് എന്ന പേരില്‍ കാനഡയിലെ ടൊറന്റോയില്‍ 2023 മാര്‍ച്ചില്‍ കമ്പനി ആരംഭിച്ചെന്നാണ് ആരോപണം. കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേല്‍വിലാസത്തിലും മാറ്റം വരുത്താന്‍ ഉള്ള തിടുക്കത്തിലാണ്. എക്‌സ്ലോജിക്ക് മരവിപ്പിച്ച് മാസങ്ങള്‍ക്കുള്ളിലാണ് കാനഡയില്‍ സ്‌കൈ 11 കമ്പനി തുടങ്ങിയത്.

കണ്‍സള്‍ട്ടന്‍സി സേവനവും പരിശീലനവും നല്‍കുന്ന കമ്പനിയാണെന്നാണ് ഔദ്യോഗിക വെബ്സെറ്റില്‍ പറയുന്നത്. 2023 മാര്‍ച്ചിലാണ് സ്‌കൈ ഇലവന്‍ ഇന്‍കോര്‍പ്പറേറ്റ്‌സ് എന്ന കമ്പനി ടൊറന്റോയില്‍ തുടങ്ങിയത്. പ്രൊഫഷണലുകള്‍ക്കും, സ്ഥാപാനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സി, ട്രെയിനിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനി എന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. സ്‌കൈ 11 നെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന പ്രൊഫഷണല്‍ വെബ്‌സൈറ്റുകള്‍ പ്രകാരം, കമ്പനി മാനേജിങ് ഡയറക്ടര്‍ വീണ ടി. ആണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍വ്വീസ് നല്‍കുന്നുണ്ട്.

ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനി ഡയക്ടര്‍ഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കനേഡിയന്‍ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നല്‍കിയത്. എക്‌സാലോജിക്കിന്റെ തുടക്കം മുതല്‍ വീണയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കുന്ന ആളാണ് ദീപക് സായിബാബ. കനേഡിയന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നും തന്നെയാണ് ഈ അപേക്ഷ കിട്ടിയത്. തിരുത്തലിന് അപേക്ഷ നല്‍കിയത് ഫെബ്രുവരി പതിനഞ്ചിനാണ്.

മാസപ്പടി കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജാണ് സ്‌കൈ 11 സംബന്ധിച്ച ആരോപണം ഫേസ്ബുക്കിലൂടെ ആദ്യം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here