കൊച്ചി: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് തീരുമാനം. എറണാകുളം ആര്‍ടി ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്.

ഇതിനിടയില്‍ വാഹനാപകടത്തില്‍ പൊലീസിന്റെ എഫ്ഐആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എഫ്ഐആര്‍ വിശദമായി പരിശോധിച്ച് കൂടുതല്‍ അന്വേഷണിത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കി. സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന വാര്‍ത്ത വന്നതോടെയാണ് പുതിയ നിര്‍ദേശമെന്നാണ് സൂചന. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് സുരാജിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here