ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. മില്‍മ ഭരണം പിടിക്കാനുള്ള ബില്‍ രാഷ്ട്രപതി തള്ളി. ക്ഷീരസംഘം സഹകരണ ബില്ലാണ് രാഷ്ട്രപതി തള്ളിയത്. മില്‍മയുടെ ഭരണം പിടിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷീരസംഘം സഹകരണ ബില്ല് നിയമസഭയില്‍ പാസാക്കിയത്. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ഏഴു ബില്ലുകളില്‍ ഒന്നാണ് ഇത്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ ഏഴു ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി.

ഭരണസമിതി തിരഞ്ഞെടുപ്പില്‍ ക്ഷീര സംഘം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വോട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാന്‍ ബില്‍ അധികാരം നല്‍കിയിരുന്നു. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here