സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന തൊഴിലാളി ശ്രേഷ്ഠ അവാർഡുകൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. പത്തൊമ്പത് മേഖലകളിലെ മികച്ച തൊഴിലാളികൾക്കാണ് അവാർഡ്. വിനോദൻ കെ വി (ചെത്ത് തൊഴിൽ മേഖല കോഴിക്കോട് ജില്ല), സുനിത (കയർ തൊഴിലാളി മേഖല ആലപ്പുഴ രേഖ ആർ നായർ (നഴ്സിംഗ് മേഖല -തിരുവനന്തപുരം),മോഹനൻ കെ എൻ, (സെയിൽസ് പേഴ്‌സൺ, ആലപ്പുഴ), മനോഹരൻ (കരകൗശലം കണ്ണൂർ),ഭാർഗവൻ ടി (ചുമട്ടുതൊഴിലാളി ,കണ്ണൂർ), അനിൽകുമാർ പി എ (ടെക്‌സ്റ്റൈൽ മിൽ ആലപ്പുഴ),

ജോയ്സി (തയ്യൽ തൊഴിലാളി, വയനാട്),അരുൾ കറുപ്പുസ്വാമി (മരംകയറ്റ തൊഴിലാളി,ഇടുക്കി),പ്രസാദ് പി ബി ( മോട്ടോർ തൊഴിലാളി പത്തനംതിട്ട),റീന കെ (ഗാർഹികതൊഴിലാളി കോഴിക്കോട)്,പുഷ്പ വി ആർ (സെക്യൂരിറ്റി ഗാർഡ് – എറണാകുളം),ബ്രിജിത് ജോസഫ്( മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് മേഖല എറണാകുളം),അനിഷ് ബാബു കെ (നിർമ്മാണ തൊഴിലാളി ്കണ്ണൂർ),കെ കുഞ്ഞുമോൾ ( കശുവണ്ടി തൊഴിലാളി , കൊല്ലം),ആർഷ പി രാജ് ( ബ്യൂട്ടീഷ്യൻ മേഖല പത്തനംതിട്ട),പ്രിയാ മേനോൻ ( ഐടി മേഖല തിരുവനന്തപുരം),ഉസ്മാൻ ഇ കെ ( മത്സ്യത്തൊഴിലാളി മലപ്പുറം),ചിത്തിര രാജ് ( തോട്ടം തൊഴിലാളി കൊല്ലം) എന്നിവരാണ് വിവിധ മേഖലകളിൽ മികച്ച തൊഴിലാളികളായി തൊഴിലാളി ശ്രേഷ്ഠ അവാർഡ് കരസ്ഥമാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിഫലതുകയുള്ള അംഗീകാരം കൂടിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്ക്്് ഇത്തവണ യഥാക്രമം 10000,5000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡ് ലഭിക്കും. അവാർഡുകൾ ഇന്ന് (07.03.2024)രാവിലെ 10 മണിക്ക്് തിരുവനന്തപുരത്ത് വിതരണം ചെയ്യുമെന്ന് പി ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് തൊഴിലാളി തൊഴിലുടമാ സൗഹൃദാന്തരീക്ഷം ഉറപ്പാക്കുന്നതിനും തൊഴിലാളികൾക്കിടയിലും സംരംഭക മേഖലയിലും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനുമായാണ് സർക്കാർ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരവും മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡും ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള അംഗീകാരങ്ങൾ രാജ്യത്ത് ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. 2019ൽ 15 മേഖലകളിൽ ആയിരുന്ന തൊഴിലാളി ശ്രേഷ്ഠ ഇന്ന്19 മേഖലകളിലും തൊഴിലിടങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് 11 മേഖലകളിലും നടപ്പിലാക്കി.

തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല, റീജിയണൽ, സംസ്ഥാനതലം എന്നിങ്ങനെ ത്രിതല പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ആകെ്് 14998 അപേക്ഷകളാണ് ലഭിച്ചത്.

അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധനയിൽ 5368 അപേക്ഷകൾ് കൾ അംഗീകരിക്കപ്പെട്ടു. ജില്ലാതലത്തിൽ 4876 തൊഴിലാളികളും, റീജിയണൽ തലത്തിൽ 238 തൊഴിലാളികളും സംസ്ഥാനതലത്തിൽ 57 തൊഴിലാളികളുമാണ് എത്തിയത്. വാർത്താ സമ്മേളനത്തിൽ ലേബർ സെക്രട്ടറി ഡോ കെ വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ ഡോ വീണ എൻ മാധവൻ , ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ എന്നിവരും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here