പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍  രണ്ട് വിദ്യാര്‍ഥികള്‍കൂടി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി നസീഫ് (24), ആലപ്പുഴ സ്വദേശി അഭി (23) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. മര്‍ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് പ്രതികള്‍.

അതേസമയം കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിട്ടു. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. മകന്റെ മരണത്തില്‍ ഒട്ടേറെ സംശയങ്ങളുണ്ടെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് മുഖ്യമന്ത്രിയെ കണ്ടത്. കുടുംബത്തിന്റെ വികാരം കണക്കിലെടുത്താണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തെ ന്യായീകരിച്ചു. മരണം ദൗര്‍ഭാഗ്യകരമാണെന്നും പൊലീസ് അന്വേഷണം കുറ്റമറ്റതായിരുന്നുവെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here