തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം നിര്‍ത്തിവെക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ല. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയര്‍ന്നതോടെയാണ് തീരുമാനം. പരാതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

സമാപന സമ്മേളനവും ഉണ്ടാകില്ല. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കര്‍ത്താക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here