മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തി വിജിലന്‍സ്.  വിവാദത്തില്‍ അന്വേഷണം നടത്താനാവില്ലെന്നു കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് വിജിലന്‍സ് നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.

മാത്യുവിന്‍റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തെ കോടതിയില്‍ വിജിലന്‍സ് എതിര്‍ത്തത്. മാത്രമല്ല നേരത്തെ വിജിലന്‍സ് കോടതികള്‍ സമാനമായ അന്വേഷണാവശ്യം തള്ളിയതാണെന്നും, വിവിധ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടുന്നു. വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഈ മാസം 27 നു വീണ്ടും പരിഗണിക്കും.

വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിനുത്തരവിടണമെന്നുമായിരുന്നു കുഴല്‍ നാടന്‍റെ ഹര്‍ജിയിലെ ആവശ്യം. മാസപ്പടിക്കുശേഷം കരിമണല്‍ കമ്പനിക്കായി വ്യവസായ നയത്തില്‍ തന്നെ മാറ്റം വരുത്തിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കരിമണല്‍ സി.എം.ആര്‍.എല്ലിനു ലഭിക്കുന്നതെന്നും മാത്യു ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനു മാസപ്പടി ലഭിക്കുന്നത് ഇതിനുശേഷമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here