സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ടൈറ്റാനിയം ലേബര്‍ കോപറേറ്റീവ് സൊസൈറ്റിയിലും ക്രമക്കേട്. നിക്ഷേപ തുകയും, ചിട്ടി തുകയും കിട്ടുന്നില്ല. നിക്ഷേപ തുകയും ചിട്ടിതുകയും ചോദിക്കുമ്പോള്‍ ഭീക്ഷണിപ്പെടുത്തുന്നതായി പരാതി. അന്വേഷണമാവശ്യപ്പെട്ട് സഹകരണ വിജിലന്‍സിനേയും സംസ്ഥാന വിജിലന്‍സിനേയുമുള്‍പ്പെടെയുള്ള ഏജന്‍സികളെ  സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

ടൈറ്റാനിയം ലേബര്‍ കോപറേറ്റീവ് സൊസൈറ്റിയില്‍ പണമിട്ടവര്‍ വഴിയാധാരമായ അവസ്ഥയാണ് . നിക്ഷേപതുക മാത്രമല്ല, ശമ്പളത്തിന്‍റെ ഒരു ഓഹരി  മാസാമാസം നല്‍കി ചിട്ടിയില്‍ ചേര്‍ന്നവരും അക്ഷരാര്‍ഥത്തില്‍ പെട്ടു. രാജ്യത്തിനും ടൈറ്റാനിയത്തിനും വേണ്ടി ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത കായികതാരം തന്‍റെ ചിട്ടി തുക ചോദിച്ചപ്പോഴുള്ള അനുഭവം കേള്‍ക്കുക.

വീട് വിറ്റ് തുക സൊസൈറ്റിയില്‍ നിക്ഷേപിച്ചവര്‍ വരെയുണ്ട്. പണം കിട്ടാത്തവര്‍ സംഘടിച്ച് പരാതിയുമായി അധികാരികളെ സമീപിച്ചെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് എല്ലാം തടുത്തു. ശക്തമായ സമരത്തിനൊരുങ്ങുകയാണ് സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here