കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തകനും ബിസിനസുകാരനുമായ കമല്‍ ഹസന്‍ മുഹമ്മദിന്റെ ആത്മകഥ ഡെയറിംഗ് പ്രിന്‍സ് അങ്കമാലി അഡ്‌ലക്‌സ് പാരഗണില്‍ നടന്ന ചടങ്ങില്‍ ആത്മീയഗുരുവും കമല്‍ ഹസന്റെ ബാല്യകാല സഹപാഠിയുമായ ഡോ മോഹന്‍ജി ആദ്യകോപ്പി മുന്‍ നയതന്ത്ര പ്രതിനിധി വേണു രാജാമണി ഐഎഫ്എസിനു (റിട്ട.) നല്‍കി പ്രകാശിപ്പിച്ചു. സിനിമാ സംവിധായകരായ കെ മധു, റോബിന്‍ തിരുമല, സുനല്‍ കാരന്തൂര്‍, മുന്‍സിഫ് കോടതി ജഡ്ജി കെ കാര്‍ത്തിക, ഫാ. മൈക്കിള്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യമനിലെ യുദ്ധമുഖത്തു നിന്നു യമന്‍കാരിയായ ജീവിതപങ്കാളിയും മൂന്നു മക്കളുമൊത്ത് നാട്ടിലെത്തിയ ശേഷം നേര്യമംഗലം തലക്കോടാണ് കണ്ണൂര്‍ സ്വദേശിയായ കമല്‍ ഹസന്‍ താമിസക്കുന്നത്. യമനിലെ ആഭ്യന്തര കലാപങ്ങളും സാമൂഹ്യസേവനരംഗത്തേയ്ക്കു തിരിഞ്ഞതുമായ സംഭവബഹുലമായ ജീവിതമാണ് ആത്മതകഥയിലൂടെ കമല്‍ ഹസന്‍ വെളിപ്പെടുത്തുന്നത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിന്റെ ഇന്റര്‍നാഷനല്‍ ബിസിനസ് അസോസിയേറ്റ് കൂടിയായ അദ്ദേഹം മൗറീഷ്യസിലെ വെല്‍മെഡ് ട്രിപ്പിന്റെ ഡയറക്ടര്‍ കൂടിയാണ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇ-കോമേഴ്‌സ് സൈറ്റുകളില്‍ പുസ്തകം ലഭ്യമാണ്.

ഫോട്ടോ – മനുഷ്യാവകാശ പ്രവര്‍ത്തകനും ബിസിനസുകാരനുമായ കമല്‍ ഹസന്‍ മുഹമ്മദിന്റെ ആത്മകഥ ഡെയറിംഗ് പ്രിന്‍സ് അങ്കമാലി അഡ്‌ലക്‌സ് പാരഗണില്‍ നടന്ന ചടങ്ങില്‍ ആത്മീയഗുരുവും കമല്‍ ഹസന്റെ ബാല്യകാല സഹപാഠിയുമായ ഡോ മോഹന്‍ജി ആദ്യകോപ്പി മുന്‍ നയതന്ത്ര പ്രതിനിധി വേണു രാജാമണി ഐഎഫ്എസിനു (റിട്ട.) നല്‍കി പ്രകാശിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here