ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാത്തതിനെതിരെ സീനിയർ നഴ്സിങ്‌ ഓഫിസർ പി.ബി.അനിത ഇന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിക്കുന്നു. അനിതക്ക് പിന്തുണയുമായി അതിജീവിതയും എത്തി. അതിജീവിതയ്ക്കൊപ്പം നിന്നതിന്‍റെ പേരിലാണ്  അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും അഞ്ചുദിവസമായി അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചിട്ടില്ല. അതേസമയം ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിന്‍റെ ആലോചന‌.

LEAVE A REPLY

Please enter your comment!
Please enter your name here