ഹൈറിച്ചിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂ‍ഢനീക്കം. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഗ്രൂപ്പ് അംഗത്തിന്‍റെ ശബ്ദരേഖ പുറത്ത്. അംഗങ്ങളില്‍ നിന്ന് പിരിച്ച അഞ്ച് കോടി രൂപ സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയെന്നും ശബ്ദരേഖയില്‍ പറയുന്നു.

ഹൈറിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണമാണ് ചോര്‍ന്ന് വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം ഹൈറിച്ച് കമ്പനിക്കെതിരെ പരാതിയില്ലെന്നും കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഫോമും നിക്ഷേപകരില്‍ നിന്ന് ഒപ്പിട്ടുവാങ്ങി. കോടതിയില്‍ നിന്ന് അനുകൂലനടപടിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് ഈ നീക്കം.

ഹൈറിച്ച് ഉടമകള്‍ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമവസ്തുക്കള്‍ ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി ജനുവരിയിലാണ് മറുപടി നല്‍കിയത്. മാസങ്ങള്‍ പിന്നിടുമ്പോളും ഉടമകളായ പ്രതാപന്‍, ശ്രീന എന്നിവരെ പൊലീസ് ചോദ്യം അട്ടിമറിയെന്ന സംശയം ബലപ്പെടുത്തുന്നു.

കേസില്‍ തുടരുന്ന ഇഡി അന്വേഷണം കൂടി ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേസുകള്‍ തന്നെ ഇല്ലാതാക്കാനുള്ള ഗൂഡനീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here