തിരുവനന്തപുരം സീറ്റില്‍ ആകാംഷ നിറച്ച് വോട്ടെണ്ണല്‍. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മുന്നേറുന്നു, ലീഡ് 23,000ന് മുകളില്‍. 40 ശതമാനം വോട്ടുകള്‍ എണ്ണി. യു.ഡി.എഫിന് തീരമേഖലയിലാണ് ഇനി പ്രതീക്ഷ. പന്ന്യന്‍ രവീന്ദ്രനു എല്‍.ഡി.എഫിന്‍റെ വോട്ട് വര്‍ധിപ്പിക്കാനായി.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് കുതിപ്പ്. 17 മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം . തിരുവനന്തപുരത്തും തൃശൂരും എന്‍.ഡി.എയ്ക്ക് ലീഡ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയത്തിലേക്ക്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 23,000 കടന്നു. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. നാല് റൗണ്ടിലും സുരേഷ് ഗോപി മുന്നിലായിരുന്നു. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറായിരുന്നു. യുഡിഎഫിനു കനത്ത ക്ഷീണമായി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തും.

വടകരയില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തി. നിലവില്‍ 30,000 വോട്ടിന് ലീഡ് ചെയ്യുന്ന ഷാഫി വിജയം ഉറപ്പിച്ചു. മാവേലിക്കര, ആറ്റിങ്ങല്‍, ആലത്തൂര്‍ എല്‍.ഡി.എഫ് മുന്നില്‍ . ആലപ്പുഴയിലും കണ്ണൂരിലും പത്തനംതിട്ടയിലും കാസര്‍കോടും കോട്ടയത്തും വടകരയിലും ചാലക്കുടിയിലും യു.ഡി.എഫിന് ലീഡ് . ഇടുക്കിയിൽ പകുതി വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഡീൻ കുര്യാക്കോസ് 63996 വോട്ടിനു മുന്നിൽ. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രന്റെ ലീഡ് 27000 കടന്നു. പ്രേമചന്ദ്രന് ഇതുവരെ 83075 വോട്ട്. എം. മുകേഷിന് 55680, ജി. കൃഷ്ണകുമാറിന് 29242 .

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ ലീഡ് മുപ്പതിനായിരത്തിലേക്ക്. ലീഡ് നില  29205 ആയാണ് ഉയർന്നത്. കെ.സുധാകരന് 145387 വോട്ടും എം.വി.ജയരാജന് 116182  വോട്ടുംമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി സി.രഘുനാഥും വോട്ട് നില ഉയർത്തി. 32554 വോട്ടാണ് രഘുനാഥിന് ലഭിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തിലടക്കം സുധാകരന്‍ മുന്നിലാണ്.