കൊച്ചി: വാസ്തുശില്‍പ്പകലയിലെ നൊബേല്‍ സമ്മാനമായി അറിയപ്പെടുന്ന പ്രിറ്റ്‌സ്‌കെര്‍ സമ്മാനം 2014ല്‍ നേടിയ ലോകപ്രസിദ്ധ ജപ്പാനീസ് ആര്‍ക്കിടെക്റ്റ് ഷിഗേരു ബാന്‍ നാളെ (ജൂണ്‍ 24) കൊച്ചിയില്‍ പ്രഭാഷണം നടത്തും. മൂവാറ്റുപുഴ സീഡ് – എപിജെ അബ്ദുല്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈനും ലിവിംഗ്എക്‌സ്ട്ര ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന റ്റുമാറോ ഈസ് നൗ എന്ന പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണമാണ് ബാന്‍ നിര്‍വഹിക്കുക.

നാളെ (ജൂണ്‍ 24) വൈകീട്ട് 430 മുതല്‍ ലെ മെറിഡിനിലാണ് പരിപാടി. കഴിഞ്ഞ 10 ദിവസമായി ദര്‍ബാള്‍ ഹാളില്‍ നടന്നു വരുന്ന സീഡ്‌സ്‌കേപ് 5.0ന്റെ സമാപനദിനം കൂടിയാണ് നാളെ. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റ് ജെറമി സ്മിത്തും നാളെ ചടങ്ങില്‍ സംസാരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് https://tomorrowisnow.in/. ആര്‍ക്കിടെക്റ്റുമാര്‍ക്ക് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് പ്രവേശന ഫീസ്. (5 പേര്‍ മുതല്‍ക്കുള്ള ബള്‍ക്ക് ബുക്കിംഗിന് യഥാക്രമം 4000 രൂപ, 2000 രൂപ).