bar-1.jpg.image.160.84തിരുവനന്തപുരം:കേരളത്തില്‍ പുതുതായി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിന് തലവേദനയായി മദ്യനയം. കേരളത്തിലെ പഞ്ചനക്ഷത്രഹോട്ടലുകളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച് ഇടതുസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകാനൊരുങ്ങുകയാണ്. പുതിയ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് വേളയില്‍ എല്‍.ഡി.എഫ് സ്വീകരിച്ചത്. ഇത് മദ്യനയത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ പുതിയ അപേക്,കള്‍ നിരസിക്കാം. പത്ത് ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ വൈകാതെ ഫൈവ് സ്റ്റാര്‍ പദവി നേടിയേക്കും. കേന്ദ്രടൂറിസം വകുപ്പിന്റെ ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചാലുടന്‍ ഇവര്‍ ലൈസന്‍സിന് അപേക്ഷിക്കും. പുതിയ മദ്യനയം നിലവില്‍ വരുന്നതുവരെ യു.ഡി.എഫ് കൊണ്ടുവന്ന മദ്യനയത്തിനാണ് പ്രാബല്യം. അതുപ്രകാരം പഞ്ചനക്ഷത്ര ഹോട്ടലുകളുടെ അപേക്ഷ നിരസിക്കാനാകില്ല. നിലവില്‍ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.

നിലവില്‍ 30 പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുണ്ട്. ഈ സ്ഥിതിയില്‍ പുതിയ മദ്യനയം രൂപവത്കരിക്കുമ്പോള്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഒന്നുകില്‍ പുതിയ പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കുക. അല്ലെങ്കില്‍ നിലവിലുള്ളവയ്ക്ക് മാത്രമായി ലൈസന്‍സ് പരിമിതപ്പെടുത്തുക. എന്നാല്‍ ഒരേ വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ബാര്‍ അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയാല്‍ സര്‍ക്കാര്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. ബാറുകള്‍ പൂട്ടിയ മദ്യനയം സ്വീകരിച്ച ശേഷവും പുതിയ ആറു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്.

യു.ഡി.എഫ് മദ്യനയം പൊള്ളയാണെന്നും നിലവിലുള്ള ഫോര്‍സ്റ്റാര്‍ ബാറുകളെല്ലാം ഫൈവ് സ്റ്റാറായി ഉയര്‍ത്തി ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കമാണ് ഉയര്‍ന്നത്. യു.ഡി.എഫ് മദ്യനയം പൊള്ളയാണെന്നും നിലവിലുള്ള ഫോര്‍സ്റ്റാര്‍ ബാറുകളെല്ലാം ഫൈവ് സ്റ്റാറായി ഉയര്‍ത്തി ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്നും ആരോപിച്ച് ഇടത് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here