കൊച്ചി: ഇന്ന് അന്തരിച്ച ഇതിഹാസ ബോക്‌സിംഗ് താരം മുഹമ്മദ് അലിയെ അനുസ്മരിച്ച് കായിക മന്ത്രി ഇ.പി ജയരാജന്‍ പുലിവാല് പിടിച്ചു. മുഹമ്മദ് അലി കേരളത്തിന് വേണ്ടി മെഡല്‍ നേടിയ വ്യക്തിയാണെന്ന് ജയരാജന്‍ അബദ്ധം പറഞ്ഞാണ് ജയരാജന്‍ പുലിവാല് പിടിച്ചത്.

ഒരു വാര്‍ത്താ ചാനലിനോടായിരുന്നു ജയരാജന്റെ പ്രതികരണം. മുഹമ്മദ് അലിയെ താങ്കള്‍ എങ്ങനെ അനുസ്മരിക്കുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മുഹമ്മദ് അലി അമേരിക്കയില്‍ വച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക ലോകത്ത് പ്രഗഗ്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. അബദ്ധ പ്രതികരണം കേട്ടതോടെ വാര്‍ത്താ അവതാരക ജയരാജന്റെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here