ന്യൂയോര്‍ക്ക്‌:  ജൂലായ്1 മുതല്‍ നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണൽ  സ്‌പെല്ലിംഗ് ബീ മത്സരം  എന്നും ദേശിയ  ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള  ഒരു മത്സരം ആണ്. ഇതിനു വേണ്ടി  എല്ലാ  റീജനുകളിലും   മല്‍സരങ്ങൾ  ടത്തുന്നതാണ്.ന്യൂയോര്‍ക്ക്‌ റീജിയന്റെ  സ്‌പെല്ലിംഗ് ബീ മത്സരം  ജൂൺ പതിനെട്ടാം  തിയതി ശനിയാഴിച്ച   രണ്ടുമണി  മുതൽ സഫേൺ   റെസ്റൊറെന്റ്റിൽ (97  S  Route 303 ,Congers , NY  10920)നടത്തുന്നതാണ്ന്ന്  റീജനൽ വൈസ് പ്രസിഡന്റ്‌  ഡോ. ജോസ് കാനട്ട്, സെക്രട്ടറി അലക്സ്‌ തോമസ്‌ എന്നിവർ അറിയിച്ചു. 

ഏല്ലാ  റീജിയനുകളില്‍ മല്‍സരങ്ങള്‍  നടത്തി ഒന്നും, രണ്ട്,മുന്നും(First 30%)  സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക്   ഫൊക്കാന കണ്‍വന്‍ഷനില്‍  നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ യോഗ്യത നേടുന്നതാണ്  . അഞ്ചു മുതല്‍  ഒന്‍പാതം  ക്ലാസ് വരെ പഠിക്കുന്ന  കുട്ടികാള്‍ക്ക്  ഇതില്‍  പങ്കെടുക്കാം.  നാഷണല്‍ മത്സരത്തില്‍ ഒന്നും, രണ്ടും   , മുന്നും  സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക്, മുന്‍ വര്‍ഷങ്ങളിലേതുപോലെ  കാഷ്  അവാര്‍ഡും,ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നു. ജൂൺ 20  തിയതിക്ക് മുൻമ്പ്   റജിസ്റ്റർ ചേയ്തുരിക്കണം 

ഫൊക്കാനയുടെ കഴിഞ്ഞ മുപ്പത്തി മുന്ന്   വര്‍ഷങ്ങള്‍ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. ഫൊക്കാനായുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പ്രത്യേകത അത് കൃത്യമായി ജനങ്ങളില്‍ എത്തുന്നു എന്നതാണ്.  നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ ആണ്   സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍  നടത്തുന്നത്.

അമേരിക്കന്‍ രാഷ്ടീയസാമൂഹിക രംഗത്ത് സജ്ജീവമായി ഇടപെടാനൊരു ശക്തിയായി മലയാളിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഫൊക്കാനയ്ക്കു കഴിഞ്ഞു. മലയാളിയ്ക്കു വേണ്ടി സംസാരിക്കാനും അവരുടെ ആവലാതികളും ശബ്ദവും കേള്‍ക്കേവരെ കേള്‍പ്പിക്കാനും പരിഹാരമുാക്കാനും സാധിച്ചു. മലയാളികള്‍ക്കു  വേണ്ടത്  ചെയ്യാന്‍ മടിച്ചു നിന്നതലങ്ങല്‍ ശക്തമായ പ്രേരണചെലുത്താനും പ്രശ്‌നപരിഹാരമുാക്കാനും കഴിഞ്ഞു. ഇനിയും നമ്മുടെ പുതിയ തലമുറയെ വാർത്തു എടുക്കുന്നതിൽ ഫൊക്കാന അങ്ങേഅറ്റം ശ്രേദ്ധിക്കുന്നു .  

ഭാഷാസ്‌നേഹം മാത്രമല്ല ഫൊക്കാനയുടെ യശ്ശസ്സ്. ജീവകാരുണ്യ പ്രവര്‍ത്തനത്തമാണ് ഫൊക്കാനയുടെ അറിയപ്പെടുന്നതു മറ്റൊരു പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വിശാലമായ കാഴ്ചപ്പാടും മനസ്സുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്.  പക്ഷേ നാഷണൽ  സ്‌പെല്ലിംഗ് ബീ മത്സരത്തിൽ നമ്മുടെ കുട്ടികൾക്  ഉണ്ടാവുന്ന  മുന്നേറ്റം  കാണുമ്പോൾ  നാം പോലും അറിയാത് സന്തോഷിച്ചു പോകുന്നു . കഴിഞ്ഞ  കുറെ  വർഷങ്ങളായി അമേരിക്കയിലെ  നാഷണൽ  സ്‌പെല്ലിംഗ് ബീ മത്സരത്തിൽ നമ്മുടെ കുട്ടികൾക്  കിട്ടുന്ന വിജയം, അവരെ പ്രോൽസഹിപ്പിക്കാൻ നമ്മുക്ക് പ്രേരണ നൽകുന്നു. കേരള സംസ്‌ക്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്‍വന്‍ഷന് ഒരുങ്ങിക്കഴിഞ്ഞതായി ഭാരാവാഹികൾ അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ , ഫിലിപ്പോസ് ഫിലിപ്പ് ഫോണ്‍: (845 ) 6422060 , ഡോ. ജോസ് കാനട്ട് ( 516 ) 655 -4270 അലക്സ്‌ തോമസ്‌ (914)473 -0142, ഗണേഷ് നായർ (914) -826-1677  എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.

ശ്രീകുമാർ ഉണ്ണിത്താൻ

Spellingbee (3)

LEAVE A REPLY

Please enter your comment!
Please enter your name here