jayarajannewകൊച്ചി:ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ കഥ കേട്ട് ചിരിക്കുന്നതിനിടെ ട്രോളന്മാര്‍ക്കും പറ്റി അബദ്ധം. സി പി എം എന്നും ജയരാജന്‍ എന്നും കേട്ടിട്ടുണ്ടെങ്കിലും ഇതില്‍ ഏത് ജയരാജനാണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് മന്ത്രി എന്നറിയാത്തതാണ് അബദ്ധത്തിന് കാരണമായത്. ഇ പി ജയരാജന് പുറമേ പി ജയരാജനും എം വി ജയരാജനും കണ്ണൂരുകാരായതാണ് ട്രോളന്മാര്‍ക്ക് പണിയായത്. ജയരാജന്റെ പ്രതികരണം ലീക്കായ ഉടനേ പുറത്തിറങ്ങിയ പല ട്രോളുകളും എം വി ജയരാജന്റെ ചിത്രമാണ് പ്രചരിച്ചത്. എന്നാല്‍ ഇതും പിന്നെ പലരും ട്രോളാക്കി അവതരിപ്പിച്ചു. കണ്ണൂരിലെ സി പി എം നേതാക്കളായ മൂന്ന് ജയരാജന്മാരെയും തിരിച്ചറിയാനായി സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഓരോ അടയാളപ്പേരും ഇട്ടുകൊടുത്തിട്ടുണ്ട്. അതിങ്ങനെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here