മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ഒഴിവുദിവസത്തെ കളിയുടെ ട്രെയിലര്‍ പുറത്തു വന്നു. പതിവു സിനിമാകാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഉണ്ണി ആറിന്റെ ചെറുകഥയെ ആധാരമാക്കി സനല്‍കുമാര്‍ ശശിധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജൂണ്‍ 17-ന് ചിത്രം തീയറ്ററുകളിലെത്തും.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ചെറുപ്പക്കാരായ ഒരുകൂട്ടം സുഹൃത്തുക്കള്‍ വനത്തിലേക്ക് നടത്തുന്ന ഉല്ലാസയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തങ്ങളുടെ വിനോദയാത്ര ആഘോഷമാക്കി മാറ്റിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാകുകയും പിന്നീട് പല പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് ഒടുവില്‍ ഒരാളുടെ മരണത്തിന് ഇടയാക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

trailer

 

LEAVE A REPLY

Please enter your comment!
Please enter your name here