കൊച്ചി: മദ്യം ഓണ്‍ലൈനില്‍ വിതരണം ചെയ്യുന്നതിന് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നതേയുള്ളൂ. അതിനുമുമ്പേ മയക്കുമരുന്ന് ഓണ്‍ലൈനിലൂടെ ലഭ്യമായിക്കഴിഞ്ഞു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലഹരിമരുന്ന് വ്യാപാരവുമായി മയക്കുമരുന്ന് മാഫിയ രംഗത്തെത്തിയിട്ട് നാളേറെയായി. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സൗഹൃദ കൂട്ടായ്മ ഉണ്ടാക്കിയാണ് ഇവര്‍ ഇരകളെ കണ്ടെത്തുന്നത്. ഇതിനായി ഇവര്‍ ഗ്രൂപ്പുകളില്‍ പച്ച, മഞ്ഞ, ചുവപ്പ,് കറുപ്പ് എന്നീ കളറുകളില്‍ ഗ്രൂപ്പ് പേജുകള്‍ ആകര്‍ഷകമാക്കിയും കഞ്ചാവ് ഇലകള്‍ ഗ്രൂപ്പ് ചിഹ്നമായി ഇട്ടുമാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. ചെയ്യും.

കെനിയല്‍ പോപ്പ് ഗായകനായ ബോബ്മാര്‍ലിയുട ചിത്രം കൊടുത്ത് യുവാക്കളെ ആകര്‍ഷിക്കുകയും തുടര്‍ന്ന് അതിനെ സംബന്ധിച്ച ചര്‍ച്ചകളും ആകര്‍ഷകമാക്കും. തുടര്‍ന്ന് ലഹരിയിലേക്കും മറ്റുമായി ചര്‍ച്ച വഴിമാറ്റുകയാണ് പതിവ്.തങ്ങളുടെ വലയില്‍ വീഴുമെന്ന് ഉറപ്പാകുന്നതോടെ മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നതാണ് രീതി.ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയും കണ്ടെത്തുന്ന സുഹൃത്തുക്കളെ വിദഗ്ധമായി മാഫിയ സംഘം മയക്കുമരുന്ന് വലയില്‍ എത്തിക്കും. ഇരകള്‍ ഒരിക്കല്‍ കുടുങ്ങികഴിഞ്ഞാല്‍ ആവശ്യക്കാരുടെ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി കച്ചവടം കൊഴിപ്പിക്കും. ജില്ലയില്‍ ആഴ്ച്ചയില്‍ പതിനഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുൂന്നുണ്ടെന്നാണ് എക്‌സൈസ് അധികൃതരുടെ വിശദീകരണം.

ഇതിനെതിരെ കടുത്ത ജാഗ്രത പുലര്‍ത്തുമ്പോഴും ഇവയെ കണ്ടെത്താനും പൂര്‍ണ്ണമായും തുടച്ചുനീക്കുവാന്‍ ഒരിക്കലും കഴിയാറില്ല. ഇത്തരം കൂട്ടായ്മകള്‍ കൂണുപോലെ മുളക്കുകയും കുറച്ചുകാലം മാത്രമെ ഇവയുടെ ആയുസ്‌സ് ഉണ്ടാകാറുള്ളു. ഇവരുടെ ആവശ്യ സാദിച്ചുകഴിഞ്ഞാല്‍ സൗറ്റുകള്‍തന്നെ പ്രവര്‍ത്തനരഹിതമാക്കി കടന്നുകളയാണ് ഇക്കുട്ടര്‍ ചെയ്യുന്നത്. സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനികളും, വെബ്‌സൈറ്റുകളും എക്‌സൈസ് അധികൃതരുടെ നിരീക്ഷണത്തിലാണ് ഉള്ളത്. മയക്കുമരുന്ന് കുത്തിവെക്കാനുപയോഗിക്കുന്ന നീഡിലുകള്‍,ആംപ്യൂളുകള്‍,ഗര്‍ഭനിരോധനഉറകള്‍,ഗുളികകള്‍ എന്നിവ വില്‍ക്കുന്നത് കാണിച്ച് ഇവര്‍ പരസ്യത്തില്‍ പെടുത്തും. ആവശ്യക്കാരന്റെ സത്യസന്ധത ഉറപ്പായാല്‍ ബ്രൗണ്‍ഷുഗര്‍, കോക്കെയിന്‍, മോര്‍ഫിന്‍ എന്നിനയും ആവശ്യകാര്‍ക്ക് നല്‍കും.

സോഷ്യല്‍ മീഡിയയുടെ പ്രധാന വക്താക്കളായ സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രധാന ഇരകള്‍. പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ കണ്ണ് വെട്ടിക്കാനുള്ള സൗകര്യമാണ് നവമാധ്യമങ്ങിലൂടെ മയക്കുമരുന്ന് മഫിയകള്‍ ചെയ്യുന്നത്.പുതിയ സാങ്കേതിക വിദ്യകള്‍ മയക്കുമരുന്നുമഫിയകള്‍ക്ക് തഴച്ചുവളരുവാനുള്ള വഴിയാണ് ഒരുക്കികൊടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here