കൊച്ചി:സ്വാതന്ത്ര്യദിന പരേഡ് നിയന്ത്രിച്ച ഏറ്റവും പ്രായം കുറഞ്ഞ കമാന്‍ഡന്റ് എന്ന പദവി സ്വന്തമാക്കിയ മെറിന്‍ ജോസഫ് വീണ്ടും സോഷ്യല്‍ മീഡിയയിലെ താരമാകുന്നു. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ മെറിന്‍ പരേഡ് നയിക്കുന്ന ചിത്രം വൈറലാവുകയാണ്. കേരളകേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസുകാരിയാണ് മെറിന്‍ ജോസഫ്.

മെറിന്റെ കമാന്റാണ് ഇക്കുറി പരേഡില്‍ ഉയര്‍ന്നു കേട്ടത്. സീനിയേഴ്‌സ് നല്‍കിയ അവസരമാണ് ഇതെന്നായിരുന്നു ഇതേക്കുറിച്ച് മെറിന്റെ പ്രതികരണം. തന്റെ കടന്നു വരവ് കൂടൂതല്‍ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെറിന്‍ പറയുന്നു. മൂന്നാര്‍ എ.എസ്.പിയായ മെറിന്‍ ജോസഫ് പരേഡിന്റെ അമരക്കാരിയായപ്പോള്‍ അഭിവാദ്യം സ്വീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here