1435772459_KM-Mani
തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ നികുതി വരുമാനത്തില്‍ കുറവുണ്ടായെന്ന് ധനമന്ത്രി കെ.എം.മാണി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രണ്ടു മാസം കൊണ്ട് തീര്‍ക്കേണ്ട നികുതി വരുമാനത്തിന്‍െറ 89 ശതമാനവും പിരിച്ചെടുക്കാനായെന്നും മാണി അവകാശപ്പെട്ടു.
ഏപ്രില്‍, മേയ് മാസങ്ങളിലായി 4938 കോടി രൂപയില്‍ 4419 കോടി മാത്രമെ നികുതിയിനത്തില്‍ ഇതുവരെ പിരിച്ചെടുക്കാനായിട്ടുള്ളൂ. നികുതി വരുമാനത്തില്‍ കാര്യമായ രീതിയില്‍ ഇടിവുണ്ടായി. റബ്ബറിന്‍െറ വിലയിടിവും ഉല്‍പദാനം കുറഞ്ഞതും കാരണം നികുതി വരുമാനത്തില്‍ 44 ശതമാനത്തിന്‍്റെ കുറവാണുണ്ടായത്. ബാര്‍ഹോട്ടലുകള്‍ പൂട്ടിയത് വരുമാനത്തില്‍ 33 ശതമാനം കുറവുണ്ടാക്കിയതായും മാണി വ്യക്തമാക്കി. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ നിന്നുള്ള വരുമാനത്തില്‍ പത്തു ശതമാനത്തിന്‍െറ വര്‍ദ്ധനയുണ്ടായതായും മാണി അറിയിച്ചു.
അതേസമയം തന്‍െറ പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം ഭീരുക്കളാണെന്നു മാണി നിയമസഭയില്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here