
കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള ക്ഷണം സിപിഐ തള്ളി. കോണ്‍ഗ്രസിന്റെ സഹാനുഭൂതിക്കു നന്ദിയുണ്‌ടെന്നും യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കാനം.വീക്ഷണത്തില്‍ വന്ന ലേഖനവും രമേശ് ചെന്നിത്തലയുടെ ക്ഷണവും മുഖവിലയ്‌ക്കെടുക്കുന്നില്ല. സിപിഐ മെലിഞ്ഞുപോയെന്നു പറയുന്ന കോണ്‍ഗ്രസ് കണ്ണാടിയില്‍ നോക്കണം. ഒ.രാജഗോപാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു പിടിച്ചെങ്കിലും ബിജെപി കേരളത്തില്‍ വലിയ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയിലെ തോല്‍വിയെക്കുറിച്ച് എല്‍ഡിഎഫ് പരിശോധന നടത്തും. ആവശ്യമായ തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയും മുന്നണിയും ശക്തമായി മുന്നോട്ടുപോകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.